ഖുര്‍ആന്‍ വിജ്ഞാന മത്സരം: കക്കാട് ശാഖ ജേതാക്കള്‍
പ്രതിനിധി സംഗമവും ഇഫ്താര്‍ മീറ്റും
കൊടിയത്തൂര്‍ 28-08-2010: 'ഖുര്‍ആന്‍ വെളിച്ചത്തിന്‍റെ വെളിച്ചം' റമദാന്‍ കാമ്പയിന്‍റെ ഭാഗമായി എം എസ് എം കോഴിക്കോട് (സൗത്ത്) ജില്ലാ സമിതി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ വിജ്ഞാന മത്സരത്തിന്‍റെ തിരുവമ്പാടി മണ്ഡലം തല മത്സരങ്ങള്‍ ചെറുവാടി സലഫി സെന്‍ററില്‍ വെച്ചു നടന്നു. കക്കാട് ശാഖ ജേതാക്കളായി. പന്നിക്കോട്, സൗത്ത് കൊടിയത്തൂര്‍ ശാഖകള്‍ യത്ഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ജില്ലാ തല മത്സരങ്ങള്‍ സെപ്തംബര്‍ അഞ്ചാം തീയതി കോഴിക്കോട് വെച്ച് നടക്കും.
പ്രതിനിധി സംഗമവും ഇഫ്താര്‍ മീറ്റും
കൊടിയത്തൂര്‍ 28-08-2010: എം എസ് എം കൊടിയത്തൂര്‍ പഞ്ചായത്ത് സമിതിയുടെ പ്രതിനിധി സംഗമവും ഇഫ്താര്‍ മീറ്റും സൗത്ത്കൊടിയത്തൂര്‍ സലഫി സ്ക്കൂളില്‍ വെച്ച് നടന്നു. എം എസ് എം കോഴിക്കോട് (സൗത്ത്) ജില്ല വൈസ് പ്രസിഡണ്ട് ആനിസ് ആസാദ് മീറ്റ് ഉത്ഘാടനം ചെയ്തു. നസീര്‍ ചെറുവാടി ഉദ്ബോധന പ്രസംഗം നടത്തി. പി സി അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷനായി. വിവിധ ശാഖകളില്‍ നിന്നുള്ള പ്രവര്‍ത്തക സമിതി അംഗങ്ങള്‍ പങ്കെടുത്തു. അടുത്ത അഞ്ചു മാസത്തേക്കുള്ള പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണം ചെയ്തു.